ഗുജറാത്തിൽ ട്രക്കിന് തീപിടിച്ചു
Saturday, October 1, 2022 6:28 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ വൽസദിൽ കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. പെർഫ്യൂമും ഷാമ്പുവും കൊണ്ടുപോയ ട്രക്കിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
മോട്ടിവാഡയ്ക്ക് സമീപം ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അഞ്ച് ഫയർഫോഴ്സ് യൂണിറ്റെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.