ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന​ധി​കൃത​മാ​യി കെെ​വ​ശം വ​ച്ച രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന​ധി​കൃത​മാ​യി കെെ​വ​ശം വ​ച്ച രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Sunday, November 27, 2022 6:33 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ ഇ​ന്ന​ലെ വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പോ​ലീ​സും ചേ​ർ​ന്ന് 91,154 പേ​രി​ൽ​നി​ന്നാ​യി അ​ന​ധി​കൃത​മാ​യി കെെ​വ​ശം വ​ച്ച 10.49 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ഇവരിൽ​ ‌ചിലരെ പോലീസ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് ഗു​ജാ​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. സം​സ്ഥാ​ന​ത്ത് മ​ദ്യം വി​ൽ​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും വി​ല​ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<