""ക്ഷ​മ ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണ​രു​ത്''; അ​ന​ധി​കൃ​ത ഫ്ല​ക്‌​സ് ബോ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ്
""ക്ഷ​മ ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണ​രു​ത്''; അ​ന​ധി​കൃ​ത ഫ്ല​ക്‌​സ് ബോ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ്
Monday, February 6, 2023 4:24 PM IST
കൊ​ച്ചി: അ​ന​ധി​കൃ​ത ഫ്ല​ക്‌​സ് ബോ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഹൈ​ക്കോ​ട​തി. ക്ഷ​മ ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​ന് വ്യ​വ​സാ​യ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. അ​ന​ധി​കൃ​തമായി സ്ഥാപിച്ചിരിക്കുന്ന ബോ​ര്‍​ഡു​ക​ള്‍ മാ​റ്റാ​ന്‍ സ​ര്‍​ക്കാ​രി​ന് ഉ​ദ്ദേ​ശ്യ​മി​ല്ലേ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.


അ​തേ​സ​മ​യം മാ​റ്റി​യ പ​ഴ​യ ബോ​ര്‍​ഡു​ക​ളു​ടെ സ്ഥാ​ന​ത്ത് പു​തി​യ​വ എ​ത്തി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത് കോ​ട​തി​യെ പ​രി​ഹ​സി​ക്കു​ന്ന​ത് പോ​ലെ​യാ​ണെ​ന്നും ഇ​തി​ന് മ​റു​പ​ടി​യാ​യി കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<