സവാള വിലക്കയറ്റം; നിയന്ത്രണത്തിനായി കയറ്റുമതി നിരോധിച്ചു
Friday, December 8, 2023 4:35 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നിരോധനം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ, ഈ മാസം 31വരെ സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു.
പിന്നീട് ഒക്ടോബർ 29 മുതൽ കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വിലയായി നിശ്ചയിച്ചു.
മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളില്‍ മഴമൂലം വിളനാശം ഉണ്ടായിരുന്നു. പിന്നാലെ വിപണിയില്സവാള വില കുതിച്ചുയര്‍ന്നിരുന്നു. നിലവില്‍ കേരളത്തില്‍ സവാള വില കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ആഭ്യന്തരവിപണിയില്‍ ലഭ്യത വര്‍ധിപ്പിക്കാനുമാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എങ്കിലും മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍, കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്ക് അനുമതി നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് വിജ്ഞാപനത്തില്‍ പറയുന്നു.