ഇന്ത്യൻ വംശജനായ വിദ്യാർഥി യുഎസിൽ കൊല്ലപ്പെട്ടു; റൂംമേറ്റ് അറസ്റ്റിൽ
Friday, October 7, 2022 5:14 AM IST
ഇന്ത്യാന: യുഎസിലെ ഇൻഡ്യാനയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവ കലാശാലയിൽ ഡാറ്റ സയൻസ് വിദ്യാർഥിയായ വരുൺ മനീഷ് ഛേദ (20) ആണ് കൊല്ലപ്പെട്ടത്. സംഭ വത്തിൽ മനീഷിന്റെ കൂടെ താമസിക്കുന്ന കൊറിയൻ വംശജനെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സർവകലാശാല ഡോർമിറ്ററിയിൽ വച്ചായിരുന്നു സംഭവം. ജൂനിയർ സൈബർ സെക്യൂരിറ്റി മേജറും വിദ്യാർഥിയുമായ ജി മിൻ (22) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമ ത്തിയതായി പോലീസ് അറിയിച്ചു.