കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽനിന്നു പുറത്താക്കി
Monday, April 22, 2024 10:25 PM IST
ബംഗളൂരു: കര്ണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിര്ന്ന ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പയെ പാര്ട്ടിയില് നിന്ന് പുറത്താക്കി. ആറ് വർഷത്തേയ്ക്കാണ് ഈശ്വരപ്പയെ പുറത്താക്കിയിരിക്കുന്നത്.
കർണാടകയിലെ ശിവമോഗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനം ഈശ്വരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹവേരി സീറ്റിൽ മകൻ കന്തേഷിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ഈശ്വരപ്പയുടെ നീക്കം.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗ എംപിയുമായ ബി.വൈ. രാഘവേന്ദ്രയെയാണ് ഈശ്വരപ്പ ഈ തെരഞ്ഞെടുപ്പിൽ നേരിടുക.
വിമത നീക്കത്തില് നിന്ന് ഈശ്വരപ്പയെ അനുയയിപ്പിക്കാന് ബിജെപി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്ന്നാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.