ബെൻസേമ റയൽ വിടുന്നു; റിക്കാർഡ് തുകയ്ക്ക് സൗദിയിലേക്ക്
Sunday, June 4, 2023 5:35 PM IST
മാഡ്രിഡ്: സൂപ്പർ താരം കരിം ബെൻസേമ റയൽ മാഡ്രിഡ് വിടുന്നു. സീസൺ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന ബെൻസേമ ഫ്രീ ട്രാൻസഫറിലൂടെയാണ് മാഡ്രിഡ് വിടുന്നത്. റിക്കാർഡ് തുകയ്ക്ക് സൗദി ക്ലബായ അൽ-ഇത്തിഹാദിലേക്കായിരിക്കും ബെൻസേമ മാറുക- സ്പാനിഷ് ഫുട്ബോൾ എഴുത്തുകാരൻ ഗുയ്ലെം ബാലഗോ പറയുന്നു.
അൽ-ഇത്തിഹാദുമായി രണ്ട് വർഷത്തെ കരാറിൽ ബെൻസെമ ഒപ്പുവയ്ക്കുമെന്ന് സൗദി ദേശീയ ടെലിവിഷനായ അൽ ഇഖ്ബാരിയ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ബെൽജിയം താരം ഏദൻ ഹസാർഡും മാർകോ അസൻസിയോയും റയൽ വിടുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ബെൻസേമയും സ്പാനിഷ് വമ്പൻമാരുമായി വഴിപിരിയുകയാണെന്ന സ്ഥിരീകരണമുണ്ടായത്.