ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. മുസ്ലീം ലീഗ് നേതാവായ നവാസ് മുണ്ടകത്തിലാണ് പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കോട്ടയത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണക്കിടെ സംഘര്‍ഷമുണ്ടാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.