കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണം: ജോസ് കെ. മാണി
Monday, May 22, 2023 3:50 PM IST
കോട്ടയം: എരുമേലി കണമലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ വനംവകുപ്പ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായതു ശരിയല്ല.
റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണമായ അധികാരം ജില്ലാ കളക്ടർക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.