സ്വർണ വില കൂടി
Saturday, January 28, 2023 2:19 PM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,265 രൂപയും പവന് 42,120 രൂപയുമായി. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനവ് രേഖപ്പെടുത്തിയത്.
പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 42,480 രൂപയിൽ നിന്നാണ് വെള്ളിയാഴ്ച വിലയിടിവുണ്ടായത്. ജനുവരി രണ്ടിന് പവന് 40,360 രൂപ രേഖപ്പെടുത്തിയതാണ് പുതുവർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.