മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
Sunday, October 2, 2022 10:08 PM IST
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്തതിനെ തുടർന്ന് ഇന്ന് വൈകുന്നേരം അഞ്ചിനാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്.
അണക്കെട്ടിലെ നാലു ഷട്ടറുകളും 15 സെന്റിമീറ്റർ വീതമാണ് ആദ്യം ഉയര്‍ത്തിയത്. എന്നാൽ ആറരയോടെ ഷട്ടറുകൾ 25 സെന്റിമീറ്റർ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങി.
അണക്കെട്ട് തുറന്ന സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.