ഗോ​ള്‍ മ​ഴ​യി​ല്‍ യു​ണൈ​റ്റ​ഡി​നെ മു​ക്കി സി​റ്റി
ഗോ​ള്‍ മ​ഴ​യി​ല്‍ യു​ണൈ​റ്റ​ഡി​നെ മു​ക്കി സി​റ്റി
Monday, October 3, 2022 2:30 AM IST
മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ സൂ​പ്പ​ര്‍ പോ​രി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി. തു​ട​ര്‍​ച്ച​യാ​യ നാ​ലു വി​ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലെ​ത്തി​യ യു​ണൈ​റ്റ​ഡി​നെ 6-3ന് ​ത​ക​ര്‍​ത്താ​ണ് സി​റ്റി ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

സി​റ്റി​ക്കാ​യി എ​ര്‍​ലിം​ഗ് ഹാ​ള​ണ്ടി​നും ഫി​ല്‍ ഫോ​ഡ​നും ഹാ​ട്രി​ക്ക് നേ​ടി. ഹാ​ള​ണ്ടി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ഹോം ​മാ​ച്ച് ഹാ​ട്രി​ക്കാ​ണി​ത്.


സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ക​ള​ത്തി​ലി​റ​ങ്ങാ​തി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ യു​ണൈ​റ്റ​ഡി​നാ​യി മാ​ര്‍​ഷ്യാല്‍ ആ​ന്‍റ​ണി​യും ആ​ന്‍റ​ണി സാ​ന്‍റ​റ്റോ​സും ഗോ​ളു​ക​ള്‍ നേ​ടി. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യാ​യി​രു​ന്നു മാ​ര്‍​ഷ്യ​ാലി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ നേ​ട്ടം. സി​റ്റി​യു​ടെ വേ​ദി​യാ​യ എ​മി​റേ​റ്റ്‌​സി​ലാ​യി​രു​ന്നു മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<