സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
Tuesday, June 6, 2023 3:32 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. രോഗബാധിതയായ ഭാര്യയെ പരിചരിക്കാൻ താൻ മാത്രമേയുള്ളൂവെന്നു ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചത്.
സിസോദിയയ്ക്കു ഭാര്യയെ ആഴ്ചയിൽ ഒരു ദിവസം രാവിലെ പത്തിനും അഞ്ചിനും ഇടയിലുള്ള സമയത്ത് കാണാമെന്നും ജസ്റ്റീസ് ദിനേഷ് കുമാർ ശർമ വ്യക്തമാക്കി.