ഒഡീഷ ട്രെയിൻ ദുരന്തം: ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
വെബ് ഡെസ്ക്
Sunday, June 4, 2023 2:51 PM IST
ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ഹർജി സമർപ്പിച്ച അഭിഭാഷകനായ വിശാല്‍ തിവാരി ആവശ്യപ്പെടുന്നത്.
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നിര്‍ദേശിക്കണണെമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതിനിടെ, ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നു.
ഉറ്റവരുടെ മൃതദേഹങ്ങൾ തേടി എത്തുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബാലസറിലെ കൺവൻഷൻ സെന്റർ സാക്ഷിയാകുന്നത്. പരമിതമായ സൗകര്യങ്ങളിൽ മൃതദേഹങ്ങൾ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്.