എബ്രഹാം മാർ സെറാഫിം തുമ്പമൺ ഭദ്രാസനാധിപൻ
Tuesday, September 26, 2023 11:34 PM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ചുമതലയേൽക്കും.
പഴയ സെമിനാരിയിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിലുയർന്ന ശിപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആംഗീകരിക്കുകയായിരുന്നു.
സീനിയർ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലിമിസ് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.
മാനേജിംഗ് കമ്മറ്റി യോഗത്തിന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.