കാ​വി ബി​ക്കി​നി സ​ഹാ​യി​ച്ചു; നാ​ല് ദി​നം​കൊ​ണ്ട് പ​ത്താ​ൻ വാ​രി​യ​ത് 400 കോ​ടി
കാ​വി ബി​ക്കി​നി സ​ഹാ​യി​ച്ചു; നാ​ല് ദി​നം​കൊ​ണ്ട് പ​ത്താ​ൻ വാ​രി​യ​ത് 400 കോ​ടി
Sunday, January 29, 2023 11:37 AM IST
മും​ബൈ: കാ​വി ബി​ക്കി​നി വി​വാ​ദം ബോ​ളി​വു​ഡ് ചി​ത്രം പ​ത്താ​നെ സ​ഹാ​യി​ച്ച​ത് ചി​ല്ല​റ​യാ​യൊ​ന്നു​മ​ല്ല. സി​നി​മ ഇ​തു​വ​രെ നേ​ടി​യ​ത് 400 കോ​ടി​യി​ലേ​റെ രൂ​പ. ലോ​ക​വ്യാ​പ​ക പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ​യാ​ണ് ഷാ​രൂ​ഖ് ബ്ലോ​ക്ബ​സ്റ്റ​ർ കോ​ടി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ മാ​ത്രം 200 കോ​ടി പി​ന്നി​ട്ടു.

ഈ ​മാ​സം 25 ന് ​ആ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. നാ​ല് ദി​വ​സം​കൊ​ണ്ട് സി​നി​മ 400 കോ​ടി ക​ട​ന്നു. ജ​നു​വ​രി 27 വെ​ള്ളി​യാ​ഴ്ച വ​രെ പ​ത്താ​ൻ ഇ​ന്ത്യ​യി​ൽ 166 കോ​ടി​യും ലോ​ക​മെ​മ്പാ​ടു​മാ​യി 316 കോ​ടി​യും നേ​ടി. ലോ​ക​മെ​മ്പാ​ടു​മാ​യി ആ​റ് മി​ല്യ​ൺ ഡോ​ള​റി​ലേ​റെ​യാ​ണ് ചി​ത്രം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​താ​യ​ത് 420 കോ​ടി​ക്ക് മു​ക​ളി​ൽ. ‌

ജ​നു​വ​രി 28ലെ ​ഒ​റ്റ ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ 52 കോ​ടി രൂ​പ​യാ​യി​രു​ന്നു. പ​ത്താ​ൻ റി​ലീ​സ് ചെ​യ്ത​തി​ന് ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​റ്റ ദി​വ​സം കൊ​ണ്ട് ചി​ത്രം 50 കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടു​ന്ന​ത്. ചെ​ന്നൈ എ​ക്‌​സ്പ്ര​സി​നെ മ​റി​ക​ട​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ ഷാ​രൂ​ഖ് ചി​ത്ര​മാ​യി പ​ത്താ​ൻ മാ​റു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഷാ​രൂ​ഖ് ഖാ​നെ കൂ​ടാ​തെ ദീ​പി​ക പ​ദു​ക്കോ​ൺ, ജോ​ൺ ഏ​ബ്ര​ഹാം എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്. ജോ​ൺ ആ​ണ് സി​നി​മ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 അ​സാ​ധു​വാ​ക്കു​ന്ന​തോ​ടെ ഇ​ന്ത്യ​യോ​ട് പ്ര​തി​കാ​ര​ത്തി​ന് തു​നി​യു​ന്ന പാ​ക് സൈ​നി​ക മേ​ധാ​വി. അ​തി​നാ​യി വി​നാ​ശ​കാ​രി​ക​ളാ​യ ഔ​ട്ട്ഫി​റ്റ് എ​ക്സ് എ​ന്ന കോ​ർ​പ്പ​റേ​റ്റ് തീ​വ്ര​വാ​ദി ഗ്രൂ​പ്പു​മാ​യി ഇ​യാ​ൾ കൈ​കോ​ർ​ക്കു​ന്നു.


തി​ന്മ​യു​ടെ ആ​ൾ​രൂ​പ​മാ​യ ജിം ​ആ​ണ് ഔ​ട്ട്ഫി​റ്റ് എ​ക്സി​ന്‍റെ മേ​ധാ​വി. താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന ഏ​ത് ദൗ​ത്യ​വും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ജി​മ്മി​ൽ നി​ന്നും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന പ​ത്താ​ന്‍. അ​യാ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത വെ​ല്ലു​വി​ളി​ക​ളാ​ണ് പ​ത്താ​ൻ സി​നി​മ​യു​ടെ പ്ര​മേ​യം.

നാ​ല് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഷാ​രൂ​ഖ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ലെ ബേ​ഷ​രം രം​ഗ് എ​ന്ന ഗാ​നം റി​ലീ​സ് ചെ​യ്ത​തോ​ടെ പ​ത്താ​ന്‍ ബ​ഹി​ഷ്‌​ക​ര​ണാ​ഹ്വാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി. ഗാ​ന​രം​ഗ​ത്തി​ല്‍ ദീ​പി​ക ധ​രി​ച്ച കാ​വി നി​റ​ത്തി​ലു​ള്ള ബി​ക്കി​നി ആ​യി​രു​ന്നു വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ച​ത്. അ​യോ​ധ്യ​യി​ലെ പ​ര​മ​ഹ​ന്‍​സ് ആ​ചാ​ര്യ എ​ന്ന വി​വാ​ദ സ​ന്യാ​സി ഷാ​രൂ​ഖ് ഖാ​നെ ക​ണ്ടാ​ല്‍ ജീ​വ​നോ​ടെ ചു​ട്ടെ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ന്നു. പ്ര​തീ​കാ​ത്മ​ക​മാ​യി താ​ര​ത്തി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<