എറണാകുളത്ത് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം
Saturday, February 4, 2023 12:06 PM IST
കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി തങ്ങിയ എറണാകുളം ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കി.
വെള്ളിയാഴ്ച ആലുവയില്‍ വച്ചും മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.