ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭീര്‍ പുര്‍കായസ്ത അറസ്റ്റില്‍
Tuesday, October 3, 2023 10:57 PM IST
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രഭീര്‍ പുര്‍കായസ്ത അറസ്റ്റിൽ. യുഎപിഎ കേസിലാണ് ഡല്‍ഹി പോലീസ് പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത്. എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തെന്ന് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളരുടെ വസതിയില്‍ ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡി.രഘുനന്ദന്, സ്റ്റാന്റപ്പ് കൊമേഡിയനായ സഞ്ജയ് രജൗരി എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.
ചൈനയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് വിശദീകരണം.
ഇവിടെനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ആരോപണം.