വന്യജീവി ആക്രമണം: കൃഷി വകുപ്പും നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി
Saturday, November 26, 2022 4:15 AM IST
തലശേരി: വന്യജീവികൾ കൃഷി നശിപ്പിച്ചാൽ അടുത്ത സാന്പത്തിക വർഷം മുതൽ കൃഷി വകുപ്പും നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. നിലവിൽ വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തിന് പുറമേയാണ് ഇത്.
കണ്ണൂരിലെ പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയിൽ സംസാരിക്കുകയായിരുന്ന മന്ത്രി. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാരം കാണാനും കൃഷിയിടങ്ങളിലും കർഷകഭവനങ്ങളിലും മന്ത്രി സന്ദർശനം നടത്തി.
വന്യമൃഗശല്യത്തിന് പുറമേ ഭൂപ്രകൃതിക്കുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കർഷകരെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞു.