രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ വൻ സംഘർഷം
Thursday, March 30, 2023 10:50 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങൾക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി.
ഹൗറയില്‍ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെ ചിലർ കല്ലേറ് നടത്തിയതാണെന്ന് പ്രകോപനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സംഘർഷത്തിൽ നിരവധി പോലീസ് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. മേഖലയിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ, ബിജെപിയാണ് കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. വർഗീയ കലാപമുണ്ടാക്കാനായി ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അക്രമികളെ എത്തിക്കുകയാണെന്നും മമത ആരോപിച്ചു.