ബംഗ്ലാദേശ് കലാപം: ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: ആർഎസ്എസ്
Friday, August 9, 2024 8:14 PM IST
ന്യൂഡൽഹി : കലാപം പടരുന്ന ബംഗ്ലാദേശിൽ ഹിന്ദു, ബുദ്ധ വിഭാഗങ്ങൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ഇതിനായി കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, കൊള്ള, ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവയെ ആർഎസ്എസ് ശക്തമായി അപലപിക്കുന്നു.
അതിക്രമങ്ങൾ തടയാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നടപടി സ്വീകരിക്കണമെന്നും ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.