ഹർത്താൽ ഇല്ല; മറ്റ് സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് സുധാകരൻ
Saturday, February 4, 2023 3:57 PM IST
തിരുവനന്തപുരം: നികുതി വർധനവിനെതിരെ കോൺഗ്രസ് ഹർത്താൽ നടത്തുമെന്ന വാർത്ത തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും ബജറ്റിനെതിരെ മറ്റ് ശക്തമായ സമരമുറകൾ സ്വീകരിക്കുമെന്ന് സുധാകരൻ അറിയിച്ചു.
തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ സമരരീതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.