ഭൂമിക്ക് പകരം ജോലി വാഗ്ദാനം; തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി
Saturday, March 25, 2023 3:38 PM IST
ന്യൂഡല്‍ഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാനം ചെയ്ത അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി.
രാവിലെ 10.30നാണ് ഡല്‍ഹിയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ തേജസ്വി എത്തിയത്. ഈ മാസം തേജസ്വി യാദവിനെ അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തേജസ്വി യാദവിന്റെ പിതാവായ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ഭൂമി കൈക്കൂലിയായി വാങ്ങി നിരവധി പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് കേസ്.
ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും കേസില്‍ പ്രതികളാണ്.