തൃശൂർ സദാചാര കൊലപാതകം: പ്രതികളെ കേരളത്തിലെത്തിച്ചു
Monday, March 20, 2023 11:52 PM IST
തൃശൂർ: തൃശൂർ സദാചാര കൊലക്കേസിലെ നാല് പ്രതികൾ കേരളത്തിലെത്തിച്ചു. ഉത്തരാഖണ്ഡിൽ നിന്നാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ പോലീസിന്റെ പിടിയിലായത്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചേർപ്പ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസിലെ മറ്റ് പ്രതികളെ പിടികൂടാനുണ്ട്. കോട്ടം സ്വദേശികളായ വിജിത്ത്, വിഷ്ണു, ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതി അരുൺ വിദേശത്താണ്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഫെബ്രുവരി പതിനെട്ടിനായിരുന്നു വനിതാ സുഹൃത്തിനെ കാണാനെത്തിയ ചേർപ്പ് സ്വദേശി സഹറിനെ എട്ടംഗ സംഘം മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹർ മാർച്ച് ഏഴിന് മരിച്ചിരുന്നു.