ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി
ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, February 7, 2023 10:09 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​ന്ദ​ര്‍​ശി​ച്ചു. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തു​ട​ര്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഡോ​ക്ട​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും വീ​ണാ ജോ​ര്‍​ജ് സം​സാ​രി​ച്ചു.


ന്യൂ​മോ​ണി​യ​യെ തു​ട​ര്‍​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ള്‍ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<