സര്‍ക്കാരിനെതിരെ വിമോചനസമരത്തിനും തയാർ: കെ.സുധാകരൻ
Thursday, December 1, 2022 9:30 PM IST
കണ്ണൂര്‍: വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമോചനസമരത്തിനും തയാറെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. പുനരധിവാസത്തിനുള്ള ബാധ്യത സര്‍ക്കാരിനാണെന്നും സുധാകരന് പറഞ്ഞു.
ആക്രമണത്തിലേക്ക് പോകണമെന്ന് വൈദിക സമൂഹം പറയുമെന്ന് ലോകത്തുള്ള ആരും പറയില്ല. ആക്രമണത്തിലേക്ക് പോകാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത് പോലീസാണ്. സമൂഹത്തിന് സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കരുതെന്നും അത്തരം സാഹചര്യമുണ്ടായാല്‍ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോകാം. പക്ഷേ തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങാവൂവെന്നും സുധാകരൻ പറഞ്ഞു. പിണറായിയുടെ മുന്നില്‍ സിപിഎം ദേശീയ നേതൃത്വം വെറും പാവകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.