വയനാട് ദുരന്തം; രേഖകള്‍ വീണ്ടെടുക്കാൻ പ്രത്യേക ക്യാമ്പ്
Sunday, August 11, 2024 5:46 PM IST
കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാൻ പ്രത്യേക ക്യാമ്പ് നടത്തുന്നു. മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ് തിങ്കളാഴ്ച ക്യാമ്പ് നടത്തുന്നത്.
മേപ്പാടി ഗവ. ഹൈസ്കൂള്‍, സെന്റ് ജോസഫ് യുപി സ്കൂള്‍, മൗണ്ട് താബോര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ അറിയിച്ചു.
ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.