""ഇന്ത്യയില്‍ പോലും പ്രാര്‍ഥനാസമയത്ത് ഭക്തര്‍ കൊല്ലപ്പെടില്ല''; വിവാദപരാമര്‍ശവുമായി പാക് പ്രതിരോധമന്ത്രി
Wednesday, February 1, 2023 2:51 PM IST
ഇസ്ലാമാബാദ്: പെഷാവറിലെ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഇന്ത്യക്കെതിരെ വിവാദപരാമര്‍ശവുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയില്‍ പോലും പ്രാര്‍ഥനാസമയത്ത് ഭക്തര്‍ കൊല്ലപ്പെടില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന.
പെഷാവറിലെ മോസ്കില്‍ നൂറു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് പാക് ദേശീയ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാര്‍ഥനാസമയത്ത് ഭക്തര്‍ കൊല്ലപ്പെടില്ല, എന്നാല്‍ പാക്കിസ്ഥാനില്‍ സംഭവിച്ചു. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കേണ്ട സമയമാണിതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം പെഷാവറിലെ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം അറിയിച്ചു.