വനിതാ ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടത് ബിജെപി: അഖിലേഷ് യാദവ്
Saturday, June 10, 2023 5:37 PM IST
ലക്നോ: വനിതാ ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സമാജ്വാദി അടുത്തിടെയാണ് പ്രതികരിച്ച് തുടങ്ങിയത്.
"ബേട്ടി ബച്ചാവോ, ബേഠി പഠാവോ' എന്ന മുദ്രാവാക്യത്തിൽ ബിജെപി പുനർവിചിന്തനം നടത്തണം. വനിതാ ഗുസ്തിതാരങ്ങൾ നീതി ആവശ്യപ്പെടുമ്പോൾ, അവർക്ക് നീതി നൽകേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണ്- അഖിലേഷ് യാദവ് പറഞ്ഞു.
സ്ത്രീ സുരക്ഷയെയും അന്തസിനെയും കുറിച്ചുള്ള ബിജെപിയുടെ എല്ലാ മുദ്രാവാക്യങ്ങളും പൊള്ളയാണെന്നും വോട്ട് തട്ടിയെടുക്കാൻ മാത്രമാണെന്നും അഖിലേഷ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.