സമയം നീളുന്നതില്‍ ആശങ്കയുണ്ട്, ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു: ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍
Tuesday, November 28, 2023 9:58 AM IST
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ കെ.വി.മനോജ് കുമാര്‍. സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പോലീസുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. ഉടനെ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്നാണ് പോലീസിന്റെ ഭാഗത്തുനിന്ന് കിട്ടിയ വിവരം. അതിന് വേണ്ടി കാത്തിരിക്കുകയാണെണ് അദ്ദേഹം പ്രതികരിച്ചു.
എല്ലാവരും ഏറെ പ്രയാസത്തിലാണ്. സമാധാനമായി ഇരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ആരും ഉള്ളത്. സമയം നീണ്ടുപോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.