കൊ​ടു​വ​ള്ളി​യി​ൽ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
കൊ​ടു​വ​ള്ളി​യി​ൽ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Sunday, March 3, 2024 6:30 AM IST
കോ​ഴി​ക്കോ​ട്: സൗ​ത്ത് കൊ​ടു​വ​ള്ളി​യി​ൽ ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് പാ​ത​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ല.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബൈ​ക്ക് ക​ത്തി​യ​തി​നാ​ൽ ഇ​രു​വ​ർ​ക്കും പൊ​ള്ള​ലേ​റ്റു. ഒ​രാ​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പേ​ഴ്സി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<