ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Saturday, July 13, 2024 6:47 AM IST
ആലപ്പുഴ: മാന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തെതുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ പൃഥ്വിരാജ് (22) ആണ് മരിച്ചത്.
ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
തുടർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൃഥ്വിരാജിന് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.