ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഭര്ത്താവിനൊപ്പം ബൈക്കില് സഞ്ചരിക്കുമ്പോള്
Wednesday, June 7, 2023 2:40 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് ഇരുചക്ര വാഹനത്തില് ടിപ്പര് ഇടിച്ചുണ്ടായ അപകടത്തില് വീട്ടമ്മ മരിച്ചു. കിളിമാനൂര് പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭര്ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
രാവിലെ 7.30ന് എംസി റോഡില് വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം. വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് ബൈക്കില് സഞ്ചരിക്കുകയായിരുന്നു മോഹനനും ഉഷയും. പുറകില്നിന്നും വന്ന ടിപ്പര് ഓവര് ടേക്ക് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.