കൊച്ചി: ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരു സഹോദരങ്ങള്‍ക്കും മാനസിക പ്രശ്‌നമുള്ളതായി അയല്‍വാസികള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്.

വീട്ടില്‍ അച്ഛനും രണ്ട് മക്കളും മാത്രമാണുണ്ടായിരുന്നത്. അയല്‍വാസികളുമായി യാതൊരു വിധ സഹകരണമുണ്ടായിരുന്നില്ലെന്നും അച്ഛന്‍ ജോസഫിന്‍റെ എയര്‍ ഗണ്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് സഹോദരനെ വെടിവച്ചു കൊന്നത്. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സണ്‍(41) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പോള്‍സന്‍റെ അനിയന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹൈക്കോടതി സെക്ഷന്‍ ഓഫീസറാണ് തോമസ്. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസിക്കുന്നത്.

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്‍റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസില്‍ പരാതി നല്കിയിരുന്നു.

ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ്, പോള്‍സനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.