ബസുകളിലും സീറ്റ് ബെല്‍റ്റ്;എഐ കാമറ പോരായ്മ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കും: ആന്റണി രാജു
Friday, June 9, 2023 7:18 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍ണി രാജു. സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുക.
ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. എല്ലാ ബസുകള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ട്രാഫിക് കാമറയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒരു മാസത്തിനുള്ളില്‍ പരിഹരിക്കും. തെറ്റായ ഒരു നോട്ടീസും ആര്‍ക്കും ലഭിക്കില്ലെന്നും ആന്‍ണി രാജു വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുമുതല്‍ നടപ്പാക്കിയ എഐ കാമറ പരിശോധനയില്‍ വ്യാഴാഴ്ച രാത്രി 12വരെ 3,57,730 ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കണ്ടെത്തുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നിലവില്‍ നോട്ടീസ് അയയ്ക്കുന്നില്ല.
ദൃശ്യങ്ങളില്‍ എന്തെങ്കിലുമൊരു സംശയം ഉടെലടുത്താല് ആനുകൂല്യം വാഹന ഉടമയ്ക്കായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എണ്‍പതിനായിരത്തില്‍ പരം ലംഘനങ്ങള്‍ കെല്‍ട്രോണിന്റെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും 15,457 പേര്‍ക്ക് മാത്രം പേര്‍ക്കാണ് നോട്ടീസയച്ചതെന്നും മന്ത്രി വ്യക്തമാക്കി.
56 വിഐപി വാഹനങ്ങളാണ് ഇതുവരെ നിയമ ലംഘനം നടത്തിയത്. അതില്‍ 10 വാഹനങ്ങള്‍ക്ക് നോട്ടീസയയ്ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.