അപകടകാരണം ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍
അപകടകാരണം ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍
Thursday, October 6, 2022 6:53 AM IST
തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ച അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത് ടൂ​റി​സ്റ്റ് ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണെ​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ. അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന ടൂ​റി​സ്റ്റ് ബ​സ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പി​ന്നി​ല്‍ ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു എ​ന്ന് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം മാ​ര്‍ ബ​സേ​ലി​യോ​സ് സ്‌​കൂ​ളി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട സം​ഘ​മാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 37 വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ഞ്ച് അ​ധ്യാ​പ​ക​രും ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​രു മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര-​കോ​യ​മ്പ​ത്തൂ​ർ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച​ത്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<