പ​രീ​ക്ഷാ​പ്പേ​ടി: വീ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി
പ​രീ​ക്ഷാ​പ്പേ​ടി: വീ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി
Thursday, May 16, 2024 7:48 PM IST
വൈ​ക്കം: പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യ പ​തി​നേ​ഴു​കാ​ര​നെ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​ന്നു രാ​വി​ലെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണു ബ്ര​ഹ്മ​മം​ഗ​ലം ഏ​നാ​ദി​യി​ലെ വീ​ട്ടി​ൽ​നി​ന്നു കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​താ​പി​താ​ക്ക​ൾ പ​രാ​തി കൊ​ടു​ത്തി​രു​ന്നു.


ഇ​തി​നി​ടെ​യാ​ണു വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ന്ന​ത്. സ്റ്റേ​ഷ​നി​ൽ സം​ശ​യാ​സ്പ​ദ​മാ​യി വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​തോ​ടെ എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വീ​ടു​വി​ട്ട കു​ട്ടി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<