തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, July 1, 2025 12:41 AM IST
തിരുവനന്തപുരം: നരുവാമ്മൂട്ടില്‍ പോളിടെക്നിക് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി മഹിമ സുരേഷ് (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറിയാണ് ആശുപ്രതിയില്‍ എത്തിച്ചത്. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്സ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും യൂണിയന് മാഗസിന് എഡിറ്ററുമാണ് മഹിമ.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപ്രതി സൂക്ഷിച്ചിരിക്കുകയാണ്.