തൃ​ശൂ​ർ: ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നം​കു​ള​ത്ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യും ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നും അ​റ​സ്റ്റി​ൽ.

കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​യ അ​ടു​പ്പു​ട്ടി ഉ​രു​ളി​ക്കു​ന്ന് കാ​ക്ക​ശേ​രി വീ​ട്ടി​ൽ ബെ​ർ​ലി​ൻ (27), ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ അ​ടു​പ്പു​ട്ടി ശാ​ന്തി​ന​ഗ​ർ പാ​ക്ക​ത്ത് വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (35) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ ലോ​ട്ട​സ് പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ൻ​വ​ശ​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് 1.150 കി​ലോ ക​ഞ്ചാ​വ് സ​ഹി​തം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.