പാ​റ്റ്ന: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ബീഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഘോ​ഷ​യാ​ത്ര​യി​ൽ ഉ​പ​യോ​ഗി​ച്ച രൂ​പ​ങ്ങ​ളി​ലൊ​ന്ന് ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ഖോ​ര ഗ്രാ​മ​ത്തി​ലൂ​ടെ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കൗ​ശ​ൽ കു​മാ​ർ പ​റ​ഞ്ഞു.