നരബലി പ്രതികൾക്കുവേണ്ടി എത്തുന്നത് ആളൂർ
Wednesday, October 12, 2022 12:05 PM IST
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്കായി പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ ഹാജരാകും.
പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിംഗ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുന്പാവൂർ സ്വദേശി റഷീദ് എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂർ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുന്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.