ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; ആഞ്ഞടിച്ച് മുഖ്യമന്ത്രി
Monday, October 24, 2022 1:27 PM IST
സ്വന്തം ലേഖകൻ
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവർണർ പ്രഖ്യാപിച്ചിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് ഗവർണർ കരുതരുത്. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളുണ്ടാകുമ്പോൾ സർക്കാരിന് പ്രതികരിക്കേണ്ടി വരും. സര്‍വകലാശാലകളുടെയും നിയമന അധികാരി ഗവര്‍ണറാണ്. ചാൻസലർമാരുടെ നിയമനത്തിൽ പോരായ്മയുണ്ടെങ്കിൽ പ്രഥമ ഉത്തരവാദിത്വം ഗവർണർക്കാണ്. അങ്ങനെയെങ്കിൽ വൈസ് ചാൻസലർമാരാണോ ആദ്യം ഒഴിയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സുപ്രീം കോടതി ഉത്തരവ് സാങ്കേതികം മാത്രമാണ്. അപ്പീല്‍ സാധ്യതയുണ്ട്. ഉത്തരവ് കെറ്റിയു വിസിക്ക് മാത്രമാണ് ബാധകം. മറ്റ് വിസിമാര്‍ക്ക് ബാധകമല്ല. ഇത് പൊതുവായ വിധിയുമല്ല. വിസിയെ നീക്കുന്നതിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ഉത്തരത്തെ പിടിച്ച് നിർത്തുന്നത് താനാണെന്ന ചിന്ത ഗവർണർക്ക് വേണ്ട. ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ടി​ല്ലെ​ന്ന ഗവർണറുടെ പ്ര​സ്താ​വ​ന നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്. ഗ​വ​ര്‍​ണ​ര്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ മ​ന്ത്രി​മാ​രെ പു​റ​ത്താ​ക്കാ​നോ നി​യ​മി​ക്കാ​നോ വി​വേ​ച​ന അ​ധി​കാ​ര​മി​ല്ല.


മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ഠി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മേ​ന്മ കൂ​ടി​യാ​ണെ​ന്ന് ചി​ന്തി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് എ​ന്തു​കൊ​ണ്ട് ക​ഴി​യു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ എ​ല്ലാ വി​സി​മാ​രും പ്ര​ഗ​ത്ഭ​മ​തി​ക​ളാ​ണ്. ചാ​ന്‍​സ​ല​റാ​യി​രി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ യോ​ഗ്യ​ന​ല്ല. ജനാധിപത്യ പ്രതിഷേധം ഗവർണർ നേരിടേണ്ടി വരുമെന്നും മു​ഖ്യ​മ​ന്ത്രി മുന്നറിയിപ്പ് നൽകി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<