ദിലീപ് കോടതിയിൽ; കുറ്റപത്രം വായിച്ച് കേൾപ്പിക്കും
ദിലീപ് കോടതിയിൽ; കുറ്റപത്രം വായിച്ച് കേൾപ്പിക്കും
Monday, October 31, 2022 4:17 PM IST
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകേസുമായി ബന്ധപ്പെട്ട കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായി നടൻ ദിലീപും കൂട്ടുപ്രതി ശരത്തും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലാണ് അധികകുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്.

ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.


ക്രൈംബ്രാഞ്ച് നൽകിയ തുടരന്വേഷണ റിപ്പോ‍ർട്ടിലെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു എട്ടാം പ്രതി ദിലീപ് 15-ാം പ്രതി ശരത്ത് എന്നിവർ ആവശ്യപ്പെട്ടത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<