വധഭീഷണി: സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
വധഭീഷണി: സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
Tuesday, November 1, 2022 4:00 PM IST
വെബ് ഡെസ്ക്
മുംബൈ: നടൻ സൽമാൻ ഖാന്‍റെ സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി.

പഞ്ചാബ് ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്ത ലോറൻസ് ബിഷ്ണോയിയുടെ ഗ്യാംഗിൽ നിന്ന് വധഭീഷണിസന്ദേശങ്ങൾ വന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

സൽമാനും പിതാവ് സലിം ഖാനും കഴിഞ്ഞ ജൂണിലാണ് വധഭീഷണി മുഴക്കികൊണ്ടുള്ള കത്ത് ലഭിച്ചത്. സിദ്ധു മൂസേവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്തിൽ പറഞ്ഞിരുന്നത്.


തുടർന്ന് സൽമാന്‍റെ സുരക്ഷ മുംബൈ പോലീസ് ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയിൽ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരാകും താരത്തിനൊപ്പം ഉണ്ടാകുക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<