എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; മഹാരാജാസ് കോളജ് അടച്ചിടും
Wednesday, November 2, 2022 10:02 PM IST
കൊച്ചി: എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അടച്ചിടും. അനിശ്ചിതകാലത്തേയ്ക്ക് കോളജ് അടച്ചിടാനാണ് കൗണ്‍സിൽ തീരുമാനം. സർവകക്ഷി യോഗം വിളിക്കാനും തീരുമാനമുണ്ട്.
ഇന്ന് എസ്എഫ്ഐ–കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയിന്മേലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വൈകുന്നേരം കോളജിന് സമീപത്തെ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍വച്ചാണ് ഇരുകൂട്ടരും തമ്മിൽ സംഘര്‍ഷം ഉണ്ടായത്.
കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകനായ മാലികും എസ്എഫ്ഐ പ്രവര്ത്തകന് അമീന് അന്‍സാരിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്.