ലാ​തം ക​രു​ത്തി​ൽ ഇ​ന്ത്യ​യെ വീ​ഴ്ത്തി കി​വീ​സ്
ലാ​തം ക​രു​ത്തി​ൽ ഇ​ന്ത്യ​യെ വീ​ഴ്ത്തി കി​വീ​സ്
Friday, November 25, 2022 5:27 PM IST
ഓ​ക്‌​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ. വ​ന്പ​ൻ സ്കോ​റു​ക​ൾ ഉ​യ​ർ​ന്ന മ​ത്സ​ര​ത്തി​ൽ ടോം ​ലാതത്തി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ‌​യെ പ​രാ​ജ​യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്.

നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 306 റ​ൺ​സ് നേ​ടി​യ നീ​ല​പ്പ​ട​യ്ക്കെ​തി​രെ ആ​വേ​ശ​ത്തോ​ടെ ബാ​റ്റ് വീ​ശി​യ കി​വീ​സ് 17 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ർ:
ഇ​ന്ത്യ 306/7(50)
ന്യൂ​സി​ല​ൻ​ഡ് 309/3(47.1)


ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​യി മു​ന്നേ​റ്റനി​ര മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ശി​ഖ​ർ ധ​വാ​ൻ (72) - ശു​ഭ്മാ​ൻ ഗി​ൽ (50) ഓ​പ്പ​ണിം​ഗ് സ​ഖ്യം 124 റ​ൺ​സ് നേ​ടി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. പി​ന്നാ​ലെ​യെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ർ (80) സ്കോ​റിം​ഗ് വേ​ഗ​ത്തി​ലാ​ക്കി​യ​പ്പോ​ൾ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ (36) ആ​ങ്ക​ർ റോ​ൾ ഏ​റ്റെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ 16 പ​ന്തി​ൽ 37 റ​ൺ​സ് നേ​ടി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ടീം ​സ്കോ​ർ 300 ക​ട​ത്തി​യ​ത്.


കി​വീ​സി​നാ​യി ടിം ​സൗ​ത്തി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ത​വും ആ​ദം മി​ൽ​നെ ഒ​രു വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പ​തി​ഞ്ഞ താ​ള​ത്തി​ൽ തു​ട​ങ്ങി​യ കി​വീ​സ്, നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണൊ​പ്പം അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ലാതം (145*) എ​ത്തി​യ​തോ​ടെ​ കൊ​ട്ടി​ക്ക​യ​റാ​ൻ തു​ട​ങ്ങി​. 104 പ​ന്തി​ൽ 19 ഫോ​റു​ക​ളും അഞ്ച് സി​ക്സ​റു​ക​ളു​മാ​യി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ പ്ര​ഹ​രി​ച്ച ലാ​തത്തി​നൊ​പ്പം ചേ​ർ​ന്ന വി​ല്യം​സ​ൺ (94*) ഇ​ര​ട്ട എ​ഞ്ചി​ൻ ആ​ക്ര​മ​ണ​മാ​ണ് തു​റ​ന്നുവി​ട്ട​ത്. 19.5 ഓ​വ​റി​ൽ 88-3 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 309-3 എ​ന്ന നി​ല​യി​ൽ കി​വീ​സ് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്.

വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ഒ​ഴി​കെ പ​ന്തെ​ടു​ത്ത നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും 60 റ​ൺ​സി​ന് മേ​ൽ വ​ഴ​ങ്ങി. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഉ​മ്രാ​ൻ മാ​ലി​ക് 66 റ​ൺ​സ് വ​ഴ​ങ്ങി രണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ ഒ​രു വി​ക്ക​റ്റ് നേ​ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<