യുപിയിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
Saturday, December 3, 2022 4:40 AM IST
ലക്നോ: ഉത്തർപ്രദേശിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ബാരാബങ്കി ജില്ലയിലാണ് സംഭവം.
രണ്ടുബൈക്കുകളിലായി സഞ്ചരിച്ച നാലുപേരെ ആംബുലൻസ് ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത് സഹോദരന്മാരായിരുന്നു. ഇവരിലൊരാളാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരുടെയും ആരോഗ്യനില ഗുരുതരമാണ്.