വ്യാജ എഫ്ബി പോസ്റ്റ്; നാട്ടകം സുരേഷ് പരാതി നൽകി
വ്യാജ എഫ്ബി പോസ്റ്റ്; നാട്ടകം സുരേഷ് പരാതി നൽകി
Tuesday, December 6, 2022 5:53 AM IST
കോ​ട്ട​യം: ശ​ശി ത​രൂ​ർ എം​പി​യെ വി​മ​ർ​ശി​ച്ചു​ള്ള വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. ത​രൂ​രി​നെ​തി​രെ പോ​സ്റ്റ്‌ വ​ന്ന കോ​ട്ട​യം ഡി​സി​സി എ​ന്ന പേ​ജ് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജ് അ​ല്ലെ​ന്നും വ്യാ​ജ പേ​ജ് നി​ർ​മി​ച്ച​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട്ട​യം എ​സ്പി​ക്ക്‌ നാ​ട്ട​കം സു​രേ​ഷ് പ​രാ​തി ന​ൽ​കി​യ​ത്.

ത​രൂ​രി​ന്‍റെ കോ​ട്ട​യം സ​ന്ദ​ര്‍​ശ​ന​ത്തെ തു​ട​ര്‍​ന്നു​ള്ള വി​വാ​ദ​ങ്ങ​ള്‍ ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​രൂ​രി​നെ മോ​ശ​മാ​യി പ​രാ​മ​ർ​ശി​ച്ചു​ള്ള എ​ഫ്ബി പോ​സ്റ്റ് കോ​ട്ട​യം ഡി​സി​സി എ​ന്ന പേ​ജി​ൽ വ​ന്ന​ത്. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ക്ക​ള​യി​ലെ പാ​ത്രം ക​ഴു​കി കോ​ണ്‍​ഗ്ര​സാ​യ ശേ​ഷം പാ​ര്‍​ല​മെ​ന്‍റ് സീ​റ്റ് മേ​ടി​ച്ച് വി​മാ​ന​ത്തി​ല്‍ ഇ​റ​ങ്ങി​യ ആ​ള​ല്ല നാ​ട്ട​കം സു​രേ​ഷ് എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ വ​ന്ന പോ​സ്റ്റാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്.


നേ​ര​ത്തെ, കോ​ട്ട​യ​ത്ത് പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ ത​രൂ​ർ ഡി​സി​സി​യെ അ​റി​യി​ക്കാ​തെ​യാ​ണ് വ​ന്ന​തെ​ന്ന് നാ​ട്ട​കം സു​രേ​ഷ് ആ​രോ​പി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്ന അ​ദ്ദേ​ഹം ത​രൂ​രി​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<