റിപോ നിരക്ക് ഉയർത്തി; പലിശഭാരം കൂടും
Wednesday, December 7, 2022 12:12 PM IST
ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് വീണ്ടും ഉയർത്തി. 35 ബേസ് പോയിന്റ്സ്(0.35 ശതമാനം) വർധന വരുത്തി റിപോ നിരക്ക് 6.25 ശതമാനമായി ആർബിഐ നിശ്ചയിച്ചു.
ഈ വർഷം അഞ്ചാം തവണയാണ് റിപോ നിരക്ക് ഉയർത്തുന്നത്. 2018 ഓഗസ്റ്റിന് ശേഷം റിപോ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണ് നിലവിലുള്ളത്.
റിപോ നിരക്ക് വർധനവ് അടിസ്ഥാനമാക്കി പൊതുജനങ്ങൾക്കുള്ള ഭവന, വാഹന വായ്പ പലിശ നിരക്കുകൾ വാണിജ്യ ബാങ്കുകൾ ഉയർത്തുന്നത് സാധാരണ നടപടിയാണ്. ഇതോടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആർബിഐ നടപടി പൊതുജനങ്ങളുടെ പലിശഭാരം വർധിപ്പിക്കും.