ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: രണ്ട് പേർ കീഴടങ്ങി
Thursday, December 15, 2022 1:33 PM IST
ഇടുക്കി: കിഴുകാനം സ്വദേശിയായ സരുൺ സജിയെ കാട്ടിറച്ചി കടത്തിയെന്ന വ്യാജ കേസ് ചമച്ച് അറസ്റ്റ് ചെയ്ത രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ മുട്ടം സെഷൻസ് കോടതിയിൽ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു.
സെപ്റ്റംബർ 20-നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന കേസിൽ സരുണിനെ കണ്ണമ്പടി മേഖലയിൽ നിന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ജാമ്യത്തിലിറങ്ങിയ സരുൺ കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഫോറസ്റ്റർ അനിൽ കുമാർ, വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ എന്നിവരടക്കം കേസിൽ പ്രതികളായ ഏഴ് ഉദ്യോഗസ്ഥരെ വനം വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.